തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. കോൺഗ്രസ് അനുകൂല യൂണിയൻ ശനിയാഴ്‌ച രാത്രി വരെ 48 മണിക്കൂറാണ് പണിമുടക്കുക. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്‌ചയും പണിമുടക്കും. ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
കഴിഞ്ഞ ഒൻപത് വർഷമായി കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ രാത്രി നടത്തിയ മന്ത്രിതല ചർച്ച പരാജയമായിരുന്നു. ഇതോടെയാണ് നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ടുപോകാൻ തൊഴിലാളികൾ തീരുമാനിച്ചത്. ദീർഘദൂര സർവീസുകളടക്കം മുടങ്ങും.
കെഎസ്ആർടിസി സമരം കാരണം കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. തിയറി, പ്രാക്‌ടിക്കൽ, പ്രവേശന പരീക്ഷ ഉൾപ്പടെയാണ് മാറ്റിയിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകളിൽ മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.
Most Read: ഇന്ധന വില 50 രൂപയിലും കുറയും; കെ സുരേന്ദ്രൻ







































