ജമ്മു: ശ്രീനഗര്‍ ബട്ടമാലൂ പ്രദേശത്ത് ഭീകരവാദികളുടെ വെടിയേറ്റ് പോലീസ് കോണ്‍സ്‌റ്റബിള്‍ കൊല്ലപ്പെട്ടു. കോണ്‍സ്‌റ്റബിള്‍ തൗസീഫ് അഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഞായറാഴ്‌ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
എസ്‌ഡി കോളനിയിലെ വീടിന് സമീപത്തു നിന്നാണ് ഭീകരവാദികള്‍ നിരായുധനായ പോലീസ് കോണ്‍സ്‌റ്റബിളിന് നേരെ വെടിയുതിര്‍ത്തത്. പോലീസുകാരനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ പ്രദേശം പോലീസ് അടച്ചു.
ഭീകരവാദികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്‌തമാക്കി. പോലീസുകാരന്റെ മരണത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അനുശോചനം അറിയിച്ചു.
Also Read: വീണ്ടും തരംഗമായി പ്രിയങ്ക ചോപ്ര; ഇക്കുറി തിളങ്ങിയത് പഞ്ചാബി സ്‌റ്റൈലിൽ







































