വീണ്ടും തരംഗമായി പ്രിയങ്ക ചോപ്ര; ഇക്കുറി തിളങ്ങിയത് പഞ്ചാബി സ്‌റ്റൈലിൽ

By News Bureau, Malabar News
Priyanka Chopra
Ajwa Travels

തരംഗമായി മാറിയ ദീപാവലി ലുക്കിന് പിന്നാലെ മറ്റൊരു സ്‌റ്റൈലൻ ലുക്കുമായി ആരാധകമനം കീഴടക്കുകയാണ് പ്രിയങ്ക ചോപ്ര. പ്രമുഖ ഡിസൈനറായ സബ്യസാചി ഡിസൈൻ ചെയ്‌തിരിക്കുന്ന കുർത്ത അണിഞ്ഞാണ് ഇക്കുറി താരം എത്തിയിരിക്കുന്നത്.

തന്റെ ഇൻസ്‌റ്റഗ്രാം പേജിൽ പ്രിയങ്ക പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ചിത്രങ്ങളിൽ നിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ലെന്നാണ് ആരാധകരുടെ പ്രതികരണം.

ധരിക്കുന്ന വസ്‌ത്രങ്ങളിൽ എപ്പോഴും വ്യത്യസ്‌ത പുലർത്താൻ ശ്രദ്ധിക്കുന്ന നടിയാണ് പ്രിയങ്ക. ഇത്തവണയും അത് തെറ്റിയിട്ടില്ല. ചുവന്ന നിറമുള്ള വലിയ പൂക്കളുടെ ഡിസൈനാണ് കുർത്തക്കും പാന്റിനുമുള്ളത്. വിടർന്ന നെക്കിലൈനിനൊപ്പം സ്‌പാഗെട്ടി സ്‌ട്രാപ്പും ചേർന്നതാണ് കുർത്തയുടെ ഡിസൈൻ.

ഷോർട്ട് കുർത്തയ്‌ക്ക് ഏറെ ഇണങ്ങുന്നതാണ് പാന്റ്. ഇതിനൊപ്പം ദുപ്പട്ടയും പ്രിയങ്ക ധരിച്ചിട്ടുണ്ട്. കൂടാതെ കുർത്തയ്‌ക്ക് ഇണങ്ങുന്ന തരം ആക്‌സസറീസാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. എമറാൾഡ് നിറത്തിൽ ഹെവി ലോക്കറ്റോട് കൂടിയ നെക്‌ലേസ് ആണ് പ്രിയങ്ക ധരിച്ചത്. രണ്ട് കൈകളിലും വീതിയേറിയ വെള്ളി വളയുമുണ്ട്. പിങ്ക് നിറമുള്ള കണ്ണടയും കറുപ്പും സ്വർണനിറവും ഇടകലർന്ന ചെറിയൊരു ബാഗും കൂടിയായതോടെ ലുക്ക് ഗംഭീരമായി.

നേരത്തെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഫ്ളോറൽ പ്രിന്റ് ഷോർട്ട് കുർത്ത ധരിച്ച ചിത്രങ്ങൾ പ്രിയങ്ക പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങൾക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

Most Read: ‘ഡിങ്കിരി ഡിങ്കാലെ’; പാടിത്തകർത്ത് ദുൽഖർ, ‘കുറുപ്പി’ലെ പുതിയ ഗാനമെത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE