പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ബിഎസ്എഫ് ജവാൻ ജില്ലയിൽ അറസ്‌റ്റിൽ. കുത്തനൂർ മുപ്പുഴ സ്വദേശി പ്രസൂജ്(26) ആണ് അറസ്‌റ്റിലായത്. പോക്‌സോ നിയമപ്രകാരം ഹേമാംബിക നഗർ പോലീസാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
പെൺകുട്ടി പോലീസിൽ പരാതി നൽകിയതിന് പിന്നാലെ അവധിക്ക് നാട്ടിലെത്തിയ പ്രതി തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. പിന്നീട് ഡിവൈഎസ്‌പി പിസി ഹരിദാസിന്റെ നിർദ്ദേശ പ്രകാരം ഹേമാംബിക നഗർ ഇൻസ്‌പെക്‌ടർ എസി വിപിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
എസ്ഐ വി ഹേമലത, സീനിയർ സിപിഒ ബി പ്രശോഭ്, സിപിഒ പി ബിജു, സിഎൻ രാഹുൽ, സി അരുണാജ്‌ഞലി എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. അറസ്‌റ്റ് ചെയ്‌ത പ്രതി നിലവിൽ റിമാൻഡിൽ കഴിയുകയാണ്.
Read also: അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളെ പ്രോൽസാഹിപ്പിക്കില്ല; മന്ത്രി പി രാജീവ്







































