കണ്ണൂർ: ജില്ലയിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ വൻ തട്ടിപ്പ്. ബെംഗളൂരു ആസ്ഥാനമായ ലോംഗ് റിച്ച് കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ നാലുപേർ അറസ്റ്റിലായി. ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനം ചെയ്ത് നൂറ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് റിയാസ്, വസീം മുനവറലി, ഷെഫീഖ് സി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം തൊട്ട് കാസർഗോഡ് വരെയുള്ള ആയിരത്തിലധികം പേർ ഇവരുടെ തട്ടിപ്പിന് ഇരയായതായാണ് പ്രാഥമിക വിവരം. നിരവധിപേരിൽ നിന്നായി നൂറ് കോടി രൂപയോളം രൂപ സംഘം തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Most Read: പെട്രോളിയം ഉൽപന്നങ്ങളെ എന്തുകൊണ്ട് ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നില്ല? വിശദീകരണം തേടി ഹൈക്കോടതി







































