ലെമൺ ഗ്രീന്‍ സാരിയില്‍ മലൈക അറോറ; ചിത്രങ്ങൾ വൈറൽ

By Desk Reporter, Malabar News
Malaika Arora
Ajwa Travels

അഭിനേത്രി, നർത്തകി, അവതാരക, മോഡൽ, ഫിറ്റ്നസ് ഫ്രീക്ക് എന്നിങ്ങനെ പല വിശേഷണങ്ങളും സ്വന്തമായുള്ള ആളാണ് ബോളിവുഡ് സുന്ദരി മലൈക അറോറ. 48കാരിയായ മലൈക ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് വരെ വെല്ലുവിളിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്.

തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുള്ള മലൈക ഇടയ്‌ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ സാരിയിലാണ് മലൈക ഇക്കുറി ആരാധകരുടെ മനം കവരുന്നത്. ലെമൺ ഗ്രീൻ നിറത്തിലുള്ള സാരിയില്‍ അതിമനോഹരിയായാണ് മലൈക എത്തിയിരിക്കുന്നത്.

മനീഷ് എത്‌നിക് വെയർ കളക്ഷനിൽ നിന്നുള്ളതാണ് ഈ ഷീർ- ഷിഫോൺ സാരി.

ഗോൾഡനും നീലയും നിറങ്ങളിലുള്ള സീക്വിൻ ബോർഡറാണ് സാരിക്കുള്ളത്. പല്ലുവിൽ പലനിറങ്ങളിലുള്ള ടാസിൽസാണ് സാരിയുടെ മറ്റൊരു പ്രത്യേകത. മൾട്ടി കളർ ഹെവി എംബ്രോയ്ഡറിയുള്ള ബാക്‌ലസ് ബ്ളൗസും എടുത്തു പറയേണ്ടതാണ്.

ചാന്ദ്നി പ്രകാശ് ആണ് താരത്തെ സ്‌റ്റൈൽ ചെയ്‌തത്‌. പച്ചനിറത്തിലുള്ള ആക്‌സസറീസ് കൂടി ആയതോടെ ലുക്ക് പൂർണമാവുന്നു.

Most Read:മോണ്‍സ്‌റ്ററു’മായി പുലിമുരുകന്‍ ടീം; മോഹന്‍ലാല്‍ എത്തുക ലക്കി സിങ്ങായി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE