ജയ്‌പൂർ: രാജസ്‌ഥാനിലെ ബാർമർ- ജോദ്‌പൂർ ദേശീയപാതയിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎം കെയർ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
PM Narendra Modi announces an ex-gratia of Rs 2 lakh each from PMNRF for the next of kin of those who lost their lives in the accident at the Barmer-Jodhpur Highway in Rajasthan. Injured would be given Rs 50,000 each pic.twitter.com/BgibSKDKsH
— ANI (@ANI) November 10, 2021
ഇന്ന് രാവിലെയാണ് ദുരന്തമുണ്ടായത്. രാവിലെ പത്ത് മണിയോടെ ബലോത്രയിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. തെറ്റായ ദിശയിൽ കയറിവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ബസിൽ തീപടർന്നുവെന്നും അപകടത്തിൽ നിന്ന് രക്ഷപെട്ട ബസ് യാത്രക്കാരിൽ ഒരാൾ പറഞ്ഞു.
അപകടത്തിൽ ബസിലുണ്ടായിരുന്ന 12 പേരാണ് വെന്തുമരിച്ചത്. പോലീസും അഗ്‌നിശമന സേനയും സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 25 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ പത്ത് പേരെ രക്ഷപെടുത്തിയെന്നാണ് വിവരം. ബാക്കിയുള്ള യാത്രക്കാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Also Read: മൈസൂരു മഹാരാജാ കോളേജിൽ ‘ജന ഗണ മന’ ഷൂട്ടിംഗ്; പ്രതിഷേധിച്ച് വിദ്യാർഥികൾ







































