മൈസൂരു മഹാരാജാ കോളേജിൽ ‘ജന ഗണ മന’ ഷൂട്ടിംഗ്; പ്രതിഷേധിച്ച് വിദ്യാർഥികൾ

By Syndicated , Malabar News
mysuru-college
Ajwa Travels

ബെംഗളുരു: മലയാള ചിത്രം ‘ജന ഗണ മന’യുടെ ഷൂട്ടിംഗിനെതിരെ പ്രതിഷേധിച്ച് മൈസൂരു മഹാരാജാ കോളേജിലെ വിദ്യാർഥികളും അധ്യാപകരും. പ്രവര്‍ത്തി ദിവസത്തില്‍ കോളേജ് ക്യാംപസില്‍ വെച്ച് സിനിമയുടെ ഷൂട്ടിംഗ് നടത്തിയതിനെ എതിര്‍ത്താന് ഇവർ രംഗത്ത് വന്നത്. കഴിഞ്ഞ ഞായറാഴ്‌ച മുതലാണ് സിനിമയുടെ ചിത്രീകരണം കോളേജില്‍ ആരംഭിച്ചത്. എന്നാല്‍, പ്രവര്‍ത്തി ദിവസമായ തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും ചിത്രീകരണം നടത്തിയതിനെ തുടർന്നാണ് പ്രതിഷേധം ഉണ്ടായത്.

മൈസൂരു സര്‍വകലാശാലക്ക് കീഴിലാണ് മഹാരാജാ കോളേജ്. വരുമാനം ലഭിക്കും എന്നതിനാൽ കോളേജില്‍ വെച്ച് സിനിമാ ചിത്രീകരണങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി അനുമതി നല്‍കാറുണ്ട്. എന്നാല്‍ അധ്യയന ദിവസങ്ങളില്‍ ചിത്രീകരണം നടത്താന്‍ അനുമതി നല്‍കിയ സര്‍വകലാശാലയുടെ നടപടി ശരിയല്ലെന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നിലപാട്.

അവധി ദിവസങ്ങളിലും ഞായറാഴ്‌ചകളിലും ചിത്രീകരണം നടത്തുന്നതില്‍ തങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള എതിര്‍പ്പും ഇല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍, കോളേജിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെന്നും അതിനാൽ തന്നെ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറല്ലെന്നുമാണ് പ്രിന്‍സിപ്പാളിന്റെ നിലപാട്.

Read also: ദേവേന്ദ്ര ഫഡ്‌നാവിസിന് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ബന്ധം; മഹാരാഷ്‌ട്ര മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE