ഇടവേള കഴിഞ്ഞു; പൃഥ്വിരാജ്- സുരാജ് കൂട്ടുകെട്ടിന്റെ ‘ജനഗണമന’ ഷൂട്ടിംഗ് തുടങ്ങി

By Staff Reporter, Malabar News
jana gana mana movie
Ajwa Travels

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ്‌ സംവിധാനം ചെയ്യുന്ന ചിത്രം ‘ജനഗണമന’യുടെ ഷൂട്ടിംഗ് പുനഃരാരംഭിച്ചു. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചത്.

‘ഡ്രൈവിംഗ് ലൈസന്‍സി’ന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജനഗണമന. ‘ക്വീന്‍’ എന്ന ചിത്രത്തിന് ശേഷം ഡിജോ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി ഷാരിസ് മുഹമ്മദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

janaganamana movieപൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ജനഗണമന’ നിര്‍മിക്കുന്നത്. സുദീപ് ഏലമണ്‍ ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും നിർവഹിക്കുന്നു.

ഈ വര്‍ഷം ജനുവരിയിലാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. പോലീസ് ഉദ്യോഗസ്‌ഥനായാണ് സുരാജ് ചിത്രത്തിൽ എത്തുന്നത്. എന്നാൽ പൃഥ്വിയുടെ കഥാപാത്രം പ്രേക്ഷകർക്ക് സസ്‌പെൻസായി തുടരുകയാണ്. അതേസമയം പോലീസായ സുരാജ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചോദ്യം ചെയ്യുന്നതാണ് ടീസറിലുള്ളത്. പഞ്ച് ഡയലോഗുമായെത്തിയ ടീസറിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

Most Read: ‘കൊറോണക്കാലം അല്ലേ, മാസ്‌ക് വച്ചുകളയാം’; വൈറലായി കുരങ്ങന്റെ വീഡിയോ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE