മാസ്‌ക് വെക്കേണ്ടത് മുഖത്താണെന്ന് മനുഷ്യർക്ക് മാത്രമല്ല ഈ കുരങ്ങനും അറിയാം. റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ മാസ്‌ക് തന്റെ മുഖത്ത് വച്ച് നടക്കുന്ന കുരങ്ങന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മുന്‍ ബാസ്‌കറ്റ് ബോൾ താരമായ റെക്‌സ് ചാപ് മാൻ ആണ് 27 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇതുവരെ 20 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. മനുഷ്യരുടെ മുഖത്ത് മാസ്‌ക് കാണുന്ന മൃഗങ്ങള്‍ വരെ അത് എങ്ങനെ ഉപയോഗിക്കണമെന്ന് മനസിലാക്കി എന്നാണ് ഈ വീഡിയോ കണ്ട ആളുകളുടെ പ്രതികരണം.
If you’ve already seen a monkey find a mask and promptly put it on its face today then just keep on scrolling… pic.twitter.com/Lv3WpeukyS
— Rex Chapman?? (@RexChapman) August 24, 2021
Most Read: ചിത്രീകരണം പൂർത്തീകരിച്ച ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’ തിയേറ്ററിലെത്തും