ചിത്രീകരണം പൂർത്തീകരിച്ച ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’ തിയേറ്ററിലെത്തും

By Siva Prasad, Special Correspondent (Film)
  • Follow author on
'Maid in Caravan' will arrive at the theater after completion of filming
നിർമാതാവ് മഞ്‍ജു ബാദുഷയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻഎം ബാദുഷയും ചിത്രീകരണ സംഘത്തിനൊപ്പം
Ajwa Travels

സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‍ജു ബാദുഷ നിർമിക്കുന്ന മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ കാത്തിരിക്കുമെന്ന് അണിയറ പ്രവർത്തകർ. കോവിഡ് പ്രതിസന്ധി ഉടൻ തീരുമെന്നും തിയേറ്ററുകൾ അടുത്തമാസത്തോടെ തുറക്കുമെന്നും ശേഷം റിലീസ് ചെയ്യാമെന്നുമുള്ള ശുഭ പ്രതീക്ഷയിലാണ് താനെന്നും ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻഎം ബാദുഷ.

made in caravan

നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്നമെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍ കഥ, തിരക്കഥ തയാറാക്കിയത് സംവിധായകൻ തന്നെയാണ്. ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന ചിത്രമാണ്മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’. കോവിഡ് കാലത്ത് അബുദാബിയിൽ തുടങ്ങി തൊടുപുഴയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയിൽ പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

'Maid in Caravan' will arrive at the theater after completion of filming
ഇന്ദ്രൻസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻഎം ബാദുഷ എന്നിവർ ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’ ചിത്രീകരണ സംഘത്തിനൊപ്പം

ചിത്രത്തിൽ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക. അന്നുവിനൊപ്പം ഇന്ദ്രൻസ്, ആൻസൺ പോൾ, മിഥുൻ രമേഷ് തുടങ്ങിയ മലയാളി താരങ്ങളെ കൂടാതെ അന്താരാഷ്‌ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, ജെന്നിഫർ, നസ്സഹ എന്നിവരും ചിത്രത്തിൽ വേഷങ്ങൾ ചെയ്യുന്നുണ്ട്.

Prijil in 'Maid in Caravan'
ചിത്രത്തിൽ കേന്ദ്രകഥാപാത്രം ചെയുന്ന പ്രിജിൽ

മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍ ഫസ്‌റ്റ്ലുക്ക്‌ പോസ്‌റ്റർ സിനിമാലോകത്തും ആസ്വാദകർക്കിടയിലും ഏറെ ശ്രദ്ധേയമായിരുന്നുദുബായ്, അബുദാബി, ഫുജൈറ, റാസ് അൽ ഖൈമ, തൊടുപുഴ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷൻ. പ്രശസ്‌ത ഛായാഗ്രാഹകൻ ഷിജു എം ഭാസ്‌കറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

Annu Antony in 'Maid in Caravan'
അന്നു ആന്റണി ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’ ചിത്രത്തിൽ

Most Read: വ്യവസായ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരും; മന്ത്രി പി രാജീവ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE