‘ജനഗണമന’ രണ്ടാംഭാഗം ചിത്രീകരണം ഉടനെന്ന് റിപ്പോർട്ടുകൾ

By Film Desk, Malabar News
Ajwa Travels

തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം ‘ജനഗണമന’യുടെ രണ്ടാം ഭാഗം ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഏപ്രിൽ 28നാണ് ആദ്യ ഭാഗം റീലീസ് ചെയ്‌തത്. അതേസമയം ‘ആടുജീവി’തത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ‘ജനഗണമന’യുടെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യാൻ പൃഥ്വിരാജ് സെറ്റിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.

‘ക്വീൻ’ എന്ന ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്രമാണ് ‘ജനഗണമന’. ‘ഡ്രൈവിംഗ് ലൈസൻസി’ന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ജേക്ക്‌സ് ബിജോയിയുടെ പശ്‌ചാത്തല സംഗീതവും കൈയ്യടി നേടുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ, പൃഥ്വിരാജ്, ലിസ്‌റ്റിൻ സ്‌റ്റീഫൻ എന്നിവർ ചേർന്നാണ് ‘ജനഗണമന’യുടെ നിർമാണം. ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിക്കുന്നത്. സുദീപ് ഏലമൺ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സാരംഗാണ്.

Most Read: വിജയ് ബാബുവിന് എതിരായ നടപടി; ‘അമ്മ’യുടെ നിർണായക യോഗം ഇന്ന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE