റിയാദ്: സൗദിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇതേ തുടർന്ന് ബീച്ചുകളിലും നടപ്പാതകളിലും കോവിഡ് വാക്സിൻ പൂർണമായും സ്വീകരിച്ച ആളുകൾക്ക് പ്രവേശനാനുമതി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പൂർണമായും വാക്സിൻ സ്വീകരിച്ച ആളുകൾക്ക് തുറസായ സ്ഥലങ്ങളിൽ അകലം പാലിക്കുകയോ, മാസ്ക് ധരിക്കുകയോ വേണ്ട. എന്നാൽ സ്റ്റേഡിയം, ഷോപ്പിംഗ് മാൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
തൊഴിലാളികൾ, സന്ദർശകർ, ഉപഭോക്താക്കൾ, വിനോദ സൗകര്യങ്ങളുടെ ചുമതലയുള്ളവർ എന്നിവരെ കോവിഡ് വ്യാപനത്തിൽ നിന്നും രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നിയന്ത്രണം നിലനിൽക്കുന്നത്. കൂടാതെ തെരുവ് കച്ചവടം അനിവധിക്കില്ലെന്നും, നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ ഭക്ഷണം വിളമ്പാൻ പാടുള്ളൂ എന്നും അധികൃതർ അറിയിച്ചു.
തവക്കൽനാ ആപ്പിലാണ് വാക്സിൻ എടുത്തതിനുള്ള തെളിവ് കാണിക്കേണ്ടത്. വാക്സിൻ എടുക്കുന്നതിൽ ഇളവുള്ളവർ അക്കാര്യം ആപ്പിൽ കാണിക്കണം. കൂടാതെ പാർക്ക്, ബീച്ച് എന്നിവിടങ്ങളിലെ ജീവനക്കാർ മാസ്ക്, കയ്യുറ എന്നിവ നിർബന്ധമായും ധരിക്കണമെന്ന് അധികൃതർ അറിയിച്ചു.
Read also: കർഷകന്റെ മരണം; ഒലിപ്പാറയിൽ കാട്ടുപന്നിയെ കൊല്ലാൻ രണ്ടുപേരെ നിയോഗിച്ച് വനംവകുപ്പ്






































