പാലക്കാട്: കൽപ്പാത്തി രഥോൽസവ നടത്തിപ്പിന് പ്രത്യേക അനുമതി നൽകി സംസ്ഥാന സർക്കാർ. അനുമതിയുടെ പശ്ചാത്തലത്തിൽ ഇത്തവണ നിയന്ത്രണങ്ങളോടെ രഥപ്രയാണം നടത്താവുന്നതാണ്. തൃശൂർ പൂരം മാതൃകയിൽ രഥോൽസവത്തിന് പ്രത്യേക അനുമതി വേണമെന്ന് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിയന്ത്രണങ്ങളോടെ അനുമതി നൽകിയിരിക്കുന്നത്.
കൽപ്പാത്തി രഥോൽസവത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് രഥപ്രയാണം. നിലവിൽ കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രഥപ്രയാണത്തിന് ജില്ലാ ഭരണകൂടവും, ദുരന്ത നിവാരണ അതോറിറ്റിയും അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനെ സമീപിച്ചത്. കൂടാതെ രഥോൽസവത്തിന് പ്രത്യേക അനുമതി ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ ഇന്നലെ ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു.
Read also: ശബരിമല തീർഥാടനം; സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി പോലീസ്






































