ശബരിമല തീർഥാടനം; സുരക്ഷാ സംവിധാനങ്ങൾ ശക്‌തിപ്പെടുത്തി പോലീസ്

By Web Desk, Malabar News
free mess of policemen on Sabarimala duty has been stopped
Representational Image
Ajwa Travels

പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ ശക്‌തിപ്പെടുത്തി പോലീസ്. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോർഡിനേറ്ററും ദക്ഷിണമേഖല ഐജി ഹർഷിത അത്തല്ലൂരി ജോയിന്റ് പൊലീസ് കോർഡിനേറ്ററായും പ്രവർത്തിക്കും.

സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലിലും പോലീസ് കൺട്രോളർമാരെ നിയോഗിച്ചു. ഇവിടങ്ങളിൽ തീർഥാടന കാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ 15 മുതൽ 30 വരെയുള്ള ഘട്ടത്തിൽ സന്നിധാനത്തിന്റെ ചുമതല ക്രൈം ബ്രാഞ്ച് എസ്‌പി പ്രേം കുമാറിനായിരിക്കും.

പമ്പയിലെ ചുമതല മലപ്പുറം ക്രൈം ബ്രാഞ്ച് എസ്‌പി സന്തോഷ് കെ വിയും വഹിക്കും. കൂടാതെ നിലയ്‌ക്കലിലെ ചുമതല പാലക്കാട് ക്രൈം ബ്രാഞ്ച് എസ്‌പി കെ സലിം വഹിക്കും. നവംബർ 30 മുതലാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്.

ഇതിനിടെ മണ്ഡല മകരവിളക്ക് തീർഥാടന കാലത്തേക്ക് ശബരിമലയിലേക്ക് ഭക്‌തർക്ക് ആവശ്യമായ കെഎസ്ആർടിസി സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നുമാണ് ദിവസേന മുൻ കൂട്ടി റിസർവേഷൻ നൽകി സ്‌പെഷ്യൽ സർവീസുകൾ ആരംഭിക്കുന്നത്.

Read Also: സാമ്പത്തിക പ്രതിസന്ധി; എസ്ബിഐയുടെ വായ്‌പാ സഹായം തേടി വിഐ ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE