ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്‌ത ‘ജൻ ജാഗ്രൻ അഭിയാൻ’ പ്രതിഷേധ സമരത്തിന് ഇന്ന് തുടക്കം. ഇന്ധന വിലവർധനക്കും വിലക്കയറ്റത്തിനും എതിരെയാണ് രണ്ടാഴ്‌ച നീളുന്ന രാജ്യവ്യാപക പ്രതിഷേധ സമരം നടത്തുന്നത്.
സമരത്തിൽ പാർട്ടി പ്രവർത്തകരും നേതാക്കളും അണിനിരക്കുന്ന പദയാത്രകൾ ഉൾപ്പെടെയുള്ള പരിപാടികളാണ് നടത്തുന്നത്. രാജ്ഭവനുകൾക്കും, പെട്രോൾ പമ്പുകൾക്കും മുന്നിൽ നടത്തിയ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ‘ജൻ ജാഗ്രൻ അഭിയാൻ’ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ പരിസര പ്രദേശങ്ങൾ വൃത്തിയാക്കിയ ശേഷമാകും പദയാത്ര ആരംഭിക്കുക. 29 വരെയാണ് പ്രതിഷേധ സമരം നടത്തുന്നത്.
അതേസമയം, ഇന്ധനവില മുതൽ മുല്ലപ്പെരിയാർ വരെയുള്ള വിഷയങ്ങളിൽ കേരളത്തിലെ കോൺഗ്രസും സമരത്തിന് ഒരുങ്ങുകയാണ്. ഈ മാസം 18ന് 140 നിയോജക മണ്ഡലങ്ങളിൽ കോൺഗ്രസ് മാർച്ചും ധർണയും നടത്തും. സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങലയും സംഘടിപ്പിക്കും.
Most Read: കോണ്‍ഗ്രസ് നേതാക്കൾ മാദ്ധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവം; പോലീസ് കേസെടുത്തു








































