കാസർഗോഡ്: കാഞ്ഞങ്ങാട് ദമ്പതികൾക്ക് നേരെ പട്ടാപ്പകൽ ആക്രമണം. കത്തി കാട്ടി ഭീഷണിപ്പെടുത്തി മർദ്ദിച്ച ശേഷം സ്വർണവും പണവും കവർന്നു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഹൊസ്‌ദുർഗ് പോലീസ് കസ്‌റ്റഡിയിലെടുത്തു. ക്വട്ടേഷൻ ആക്രമണമാണ് എന്നാണ് സംശയം.
വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം താമസിക്കുന്ന ദേവദാസിന്റെ വീട്ടിലാണ് ക്വട്ടേഷൻ സംഘം ആക്രമണം നടത്തിയത്. ഇദ്ദേഹത്തേയും ഭാര്യ ലളിതയേയും കത്തി കാട്ടി ഭീഷണിപ്പെടുത്തി അടിച്ച് വീഴ്‌ത്തി ആഭരണങ്ങൾ ഊരി വാങ്ങുകയായിരുന്നു.
40 പവൻ സ്വർണവും 20,000 രൂപയും സംഘം കവർന്നെന്ന് ദേവദാസ് പറയുന്നു. വീട്ടിലെ ഇന്നോവ കാറുമായാണ് സംഘം കടന്നത്. സ്‌ഥലം ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ആക്രമത്തിന് പിന്നിലെന്നാണ് സൂചന.
പ്രതികളുടെ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഴുവൻ സംഘാംഗങ്ങളേയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
Most Read: സ്വർണ വ്യാപാരിയെ ആക്രമിച്ച് കവർച്ച; മുഖ്യ പ്രതികൾ അറസ്‌റ്റിൽ







































