ഡെൽഹി: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ശ്രീനഗറിലെ ഹൈദർ പോരയിലാണ് സംഭവം. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ സൈന്യം വധിച്ചത്. കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്.
കശ്മീരിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം അടുത്തിടെ വർധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭീകരവിരുദ്ധ ഓപ്പറേഷനുകൾ സൈന്യം വീണ്ടും വ്യാപകമാക്കിയത്.
Must Read: പോസ്റ്റുമോര്‍ട്ടം ഇനി രാത്രിയിലും നടത്താം; മാറുന്നത് ബ്രിട്ടീഷ്കാലം മുതലുള്ള നിയമം









































