കോഴിക്കോട്: ജില്ലയിൽ വോട്ടർ പട്ടിക പുതുക്കുന്നതിന് ഈ മാസം 30ആം തീയതി വരെ അവസരം. വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും പേര്, മേൽവിലാസം തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തുന്നതിനും ഒരു പോളിങ് സ്‌റ്റേഷനിൽ നിന്നോ നിയമസഭാ മണ്ഡലത്തിൽ നിന്നോ മറ്റൊരു പോളിങ് സ്‌റ്റേഷനിലേക്കോ നിയമസഭാ മണ്ഡലത്തിലേക്കോ സ്‌ഥാനമാറ്റം നടത്തുന്നതിനും ഈ കാലയളവിൽ അപേക്ഷ നൽകാവുന്നതാണ്.
കൂടാതെ ഇന്നും 28ആം തീയതിയും ഇതിനായി ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്യാംപുകൾ നടത്തുമെന്നും ജില്ലാ കളക്‌ടർ വ്യക്‌തമാക്കി. ജനസേവനകേന്ദ്രങ്ങൾ, അക്ഷയകേന്ദ്രങ്ങൾ തുടങ്ങിയവവഴിയും വോട്ടേഴ്സ് ഹെൽപ്പ് ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്‌തും http://www.nvsp.in എന്ന വെബ്സൈറ്റ് വഴിയും തിരുത്തലുകൾ വരുത്താൻ സാധിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് ജില്ലയിൽ ഇപ്പോൾ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പുരോഗമിക്കുന്നത്. 2022 ജനുവരി ഒന്ന് യോഗ്യത തീയതിയായി കണക്കാക്കിയാണ് ഇപ്പോൾ വോട്ടർ പട്ടിക പുതുക്കൽ നടക്കുന്നത്. കരട് വോട്ടർപട്ടികയിൽ ആവശ്യമായ തിരുത്തലുകൾ നടത്തി അന്തിമ വോട്ടർപട്ടിക ജനുവരി 5ആം തീയതി പ്രസിദ്ധീകരിക്കും.
Read also: പാലക്കാടും റാഗിങ് പരാതി; ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ടതിന് വിദ്യാർഥിക്ക് മർദ്ദനം






































