പാലക്കാടും റാഗിങ് പരാതി; ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ടതിന് വിദ്യാർഥിക്ക് മർദ്ദനം

By Trainee Reporter, Malabar News
Student ragging in malappuram
Ajwa Travels

പാലക്കാട്: ജില്ലയിലും റാഗിങ്ങിനെ തുടർന്ന് പരാതി. പാലക്കാട് പത്തിരിപ്പാലയിലെ സ്വകാര്യ കോളേജിലെ ജൂനിയർ വിദ്യാർഥിയെ റാഗിങ് ചെയ്‌തതായാണ് പരാതി. സദനം കുമാരൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ ഷംനാദിനെയാണ് ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ടതിന് സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചത്. ഷംനാദിന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്തിനെയും സീനിയർ വിദ്യാർഥികളുടെ ആക്രമിച്ചതായാണ് പരാതിയിൽ പറയുന്നത്.

മർദ്ദനത്തിൽ ഷംനാദിന്റെ പുറത്ത് അടിയേറ്റ പാടുകളുണ്ട്. കാലിനും പരിക്കുണ്ട്. അതേസമയം, പോലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആരോപിച്ച് ഷംനാദിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, അന്വേഷണം നടന്ന് വരികയാണെന്നും ഇതിന് ശേഷം കേസ് രജിസ്‌റ്റർ ചെയ്യുമെന്നും മങ്കര പോലീസ് അറിയിച്ചു. സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തുകയായിരുന്നോ എന്ന് പരിശോധിച്ച് വരികയാണെന്ന് കോളേജ് അധികൃതരും വ്യക്‌തമാക്കി.

അതേസമയം, കുറച്ച് ദിവസങ്ങൾ മുൻപ് കോഴിക്കോട് ജില്ലയിലെ നാദാപുരം എംഇടി കോളേജിലും, കണ്ണൂർ ജില്ലയിലെ നഹർ ആർട്‌സ് ആൻഡ് സയൻസ് കോളേജിലും റാഗിങ് കേസ് റിപ്പോർട് ചെയ്‌തിരുന്നു. സംഭവത്തിൽ കോളേജിലെ സീനിയർ വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Most Read: നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ നടപടികൾ നാളെ ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE