കണ്ണൂർ: ജില്ലയിലെ ചിറയ്‌ക്കലിൽ വീട് തകർന്ന് വീണ് ഒരാൾക്ക് പരിക്ക്. ചിറയ്‌ക്കൽ അംബേദ്ക്കർ കോളനിയിലെ കല്ലകുടിയൻ കുമാരിയുടെ വീടാണ് തകർന്നു വീണത്. അപകടത്തിൽ കുമാരിയുടെ സഹോദരൻ സജീവനാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സജീവനെ പരിയാരം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ വീട് പൂർണമായി തകർന്നിട്ടുണ്ട്.
Most Read: ഭക്ഷ്യ വിഷബാധ; പന്തീരാങ്കാവിലെ പരിശീലന കേന്ദ്രം അടച്ചുപൂട്ടി




































