ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിൻ എടുത്തവര്‍ക്ക് പ്രവേശനാനുമതി നല്‍കി കാനഡ. കോവാക്‌സിൻ രണ്ടു ഡോസെടുത്തവര്‍ക്കാണ് അനുമതി. നവംബര്‍ 30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയ വാക്‌സിനുകള്‍ എടുത്തവര്‍ക്ക് കാനഡയില്‍ പ്രവേശനം അനുവദിക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു. നിലവില്‍ ഫൈസര്‍ വാക്‌സിൻ, മൊഡേണ, അസ്ട്രാസെന്‍ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ബയോണ്‍ടെക് എന്നീ വാക്‌സിനുകളെടുത്തവര്‍ക്ക് കാനഡ പ്രവേശനം അനുവദിക്കുന്നുണ്ട്.
നവംബര്‍ 3നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്‌സിന്‍ 70 ശതമാനം ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
National News: വായു മലിനീകരണം; ഡെൽഹിയിൽ നിയന്ത്രണങ്ങൾ തുടരും







































