വായു മലിനീകരണം; ഡെൽഹിയിൽ നിയന്ത്രണങ്ങൾ തുടരും

By News Bureau, Malabar News
delhi air pollution
Ajwa Travels

ഡെൽഹി: രാജ്യതലസ്‌ഥാനത്ത് വായു മലിനീകരണം കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീട്ടി ഡെൽഹി സര്‍ക്കാര്‍. അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്‌ഥയില്‍ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്.

സ്‌കൂളുകള്‍ തുറക്കുന്നത് നീളുമെന്ന് സർക്കാർ അറിയിച്ചു. ചരക്ക് കയറ്റി വരുന്ന ട്രക്കുകള്‍ക്ക് രാജ്യ തലസ്‌ഥാനത്തേക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടാനും ഡെൽഹി മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസം 26 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. എന്നാൽ അവശ്യവസ്‍തുക്കളുമായി എത്തുന്ന ട്രക്കുകള്‍ക്ക് വിലക്ക് ബാധകമല്ല.

അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നതിനോടൊപ്പം പൊടി നിയന്ത്രിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങളും തുടരുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി.

Most Read: ഗോഡ്‌സെയുടെ ചിത്രത്തിന് പുഷ്‌പാർച്ചന; തമിഴ്‌നാട്ടിൽ ശിവസേന നേതാവിനെതിരെ കേസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE