ഗോഡ്‌സെയുടെ ചിത്രത്തിന് പുഷ്‌പാർച്ചന; തമിഴ്‌നാട്ടിൽ ശിവസേന നേതാവിനെതിരെ കേസ്

By Staff Reporter, Malabar News
godse-image
Ajwa Travels

ചെന്നൈ: മഹാത്‌മാ ഗാന്ധിയെ വെടിവെച്ചു കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയുടെ ചരമവാര്‍ഷികം ആചരിച്ചതിന് തമിഴ്‌നാട്ടില്‍ ശിവസേന നേതാവിനെതിരെ കേസെടുത്തു. ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ സംസ്‌ഥാന അധ്യക്ഷന്‍ എ തിരുമുരുകന്‍ ദിനേശിനെതിരെയാണ് തിരുപ്പൂര്‍ നല്ലൂര്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ ദിനേശിന്റെ നേതൃത്വത്തില്‍ ഗോഡ്സെയുടെ ചരവാര്‍ഷികം ആചരിച്ചത്.

രാക്കിപാളയത്തെ പാര്‍ട്ടി ഓഫിസിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ഗോഡ്സെയുടെ ചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടന്ന ചടങ്ങില്‍ പത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ ഇവര്‍ തീവ്രവികാരമുണര്‍ത്തുന്ന മുദ്രാവാക്യം വിളിച്ചതായും പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ശിവസേന നേതാവിനെതിരെ കേസെടുത്തതെന്നും പോലീസ് അറിയിച്ചു. നവംബർ 15നായിരുന്നു ഗോഡ്‌സെയുടെ ചരമവാർഷികം.

Read Also: മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും; ജലനിരപ്പ് ഉയർത്തരുതെന്ന് കേരളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE