കോഴിക്കോട്: പതിനൊന്ന് വയസുകാരനെ കോഴിക്കോട് വെള്ളയിൽ ഭാഗത്ത് കടലിൽ കാണാതായി. പുതിയങ്ങാടി സ്വദേശി അബ്‌ദുൾ ഹക്കീമിനെയാണ് കടലിൽ കളിക്കുന്നതിനിടെ തിരയിൽപെട്ട് കാണാതായത്.
മൂന്ന് കൂട്ടുകാർക്കൊപ്പം വെള്ളയിൽ ഭാഗത്ത് കളിക്കാൻ എത്തിയതായിരുന്നു ഹക്കീം. ഇതിനിടെ തിരയിൽ അകപ്പെടുകയായിരുന്നു. പോലീസും മൽസ്യ തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വെളിച്ചക്കുറവ് മൂലം തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്.
Also Read: പ്രണയ നൈരാശ്യം; വയനാട്ടിൽ പെൺകുട്ടിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു




































