പ്രണയ നൈരാശ്യം; വയനാട്ടിൽ പെൺകുട്ടിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു

By Trainee Reporter, Malabar News
Husband hacks wife to death in Palakkad
Representational Image
Ajwa Travels

വയനാട്: പ്രണയ നൈരാശ്യത്തെ തുടർന്നുള്ള അക്രമണങ്ങൾ തുടർക്കഥയാവുന്നു. വയനാട്ടിൽ പെൺകുട്ടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വയനാട് ലക്കിടി ഓറിയന്റൽ കോളേജിലെ രണ്ടാംവർഷ വിദ്യാർഥിനിക്കാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ യുവാവ് പോലീസ് കസ്‌റ്റഡിയിലാണ്. ഇന്ന് വൈകീട്ട് നാലരയ്‌ക്കാണ് സംഭവം. പെൺകുട്ടിയുടെ മുഖത്താണ് യുവാവ് കുത്തിയത്.

പ്രണയ നൈരാശ്യം മൂലമാണ് ആക്രമണമെന്നാണ് വിവരം. പുൽപ്പള്ളി സ്വദേശിയായ വിദ്യാർഥിനിയെയാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപു കത്തി ഉപയോഗിച്ച് മുഖത്ത് കുത്തിയത്. പെൺകുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളേറ്റിട്ടുണ്ട്. ലക്കിടി കോളേജിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാർഥി വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. അതേസമയം, പെൺകുട്ടിയെ ആക്രമിച്ചതിന് ശേഷം ദീപു ആത്‍മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ച ദീപുവിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ലക്കിടി കോളേജിന് സമീപത്തേക്ക് സുഹൃത്തിനൊപ്പം ബൈക്കിൽ എത്തിയ ദീപു പെൺകുട്ടിയെ കുത്തുകയായിരുന്നു. തുടർന്ന് യുവാവിനെ അടിവാരത്ത് നിന്നാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. അതേസമയം, പെൺകുട്ടിയുടെ ജീവന് ഭീഷണിയില്ലെന്നാണ് വിവരം. ദീപുവും പെൺകുട്ടിയും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. ലക്കിടി ഓറിയന്റൽ കോളേജിലെ രണ്ടാംവർഷ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയാണ് ആക്രമണത്തിന് ഇരയായത്. മണ്ണാർക്കാട് ശിവൻകുന്ന് അമ്പലക്കുളത്തിൽ വീട്ടിൽ ബാലകൃഷ്‌ണന്റെ മകനാണ് ദീപു.

Most Read: കെ റെയിൽ; ഭൂമി ഏറ്റെടുക്കാൻ ഉദ്യോഗസ്‌ഥനെ നിയമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE