തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും, പൊതു പരീക്ഷകൾക്കും മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് 29ആം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. കൂടാതെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുകയും ചെയ്തു.
Read also: മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു; അണയ്ക്കാനുള്ള ശ്രമം തുടരുന്നു






































