ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേനയിൽ ഉധംപുർ- ദുർഗ് എക്‌സ്‌പ്രസിന് തീപിടിച്ചു. ട്രെയിനിന്റെ എ1, എ2 കോച്ചുകളിലാണ് തീപിടിച്ചത്. ആളപായമില്ലെന്നും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
തീപിടുത്തം ഉടൻ തന്നെ യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത് വലിയ ദുരന്തം ഒഴിവാക്കി. മുൻ ഭാഗത്തുള്ള ബോഗികൾ നീക്കം ചെയ്‌ത് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ല. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ വ്യക്‌തമാക്കി.
Also Read: രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനഃരാരംഭിച്ചേക്കും