തളങ്കര: എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസർഗോഡ് തളങ്കര ബാങ്കോട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പരേതനായ അഹ്‌മദ് ഖാലിദ് അക്‌തറിന്റെയും സുബൈദയുടെയും മകള്‍ ഫമീദ (28)യാണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ തളങ്കരയിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മുംബൈ സ്വദേശി റസൂലാണ് ഭര്‍ത്താവ്. ഒരുവര്‍ഷം മുന്‍പ് വിവാഹിതയായ ഫമീദ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവില്‍ നിന്നുള്ള മാനസിക പീഡനമാണ് ഫമീദയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചൊവ്വാഴ്‌ച വൈകിട്ട് വീടുവിട്ടിറങ്ങിയ ഫമീദയെ ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് വനിതാ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read Also: വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടത് പിൻവലിക്കണം; കെ സുധാകരൻ എംപി



































