മൊറാഴ: ജീവിതശൈലി രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി മൊറാഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജിംനേഷ്യം ആരംഭിച്ചു. പൊതുജനങ്ങൾക്കെല്ലാം ഈ സൗകര്യം ഉപയോഗിക്കാനാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ ഉൽഘാടനം ചെയ്തു. ഡോ. ചിത്ര അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.പി. ഉണ്ണികൃഷ്ണൻ, കെവി പ്രേമരാജൻ, സിപി മുഹാസ്, കെ മോഹനൻ, ടികെവി നാരായണൻ, കെ പദ്മനാഭൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ റെനീഷ് എന്നിവർ സംസാരിച്ചു.
Also Read: സന്ദീപ് വധക്കേസ്; പ്രതികൾ ബിജെപി പ്രവർത്തകരെന്ന് എഫ്ഐആർ






































