മക്ക: ഒമൈക്രോൺ പശ്‌ചാത്തലത്തിൽ ഉംറക്കും മദീന സന്ദർശനത്തിനുമുള്ള അനുമതിക്ക് തടസമില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. സൗദി ഹജ്‌ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വാക്‌സീന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഉംറ, സിയാറത്ത് പെര്‍മിറ്റുകള്‍ക്കും ഹറമിലും റൗളാ ഷരീഫിലും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനുള്ള പെര്‍മിറ്റുകള്‍ക്കുമുള്ള അടിസ്‌ഥാന വ്യവസ്‌ഥ.
ഒമൈക്രോൺ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സൗദിയിൽ ഫെബ്രുവരി മുതൽ ബൂസ്‌റ്റർ ഡോസ് നിബന്ധമാക്കിയിട്ടുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്ത ആളുകൾ 8 മാസത്തിനുള്ളിൽ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ കാലയളവിൽ ബൂസ്‌റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ ഇമ്യൂൺ സ്റാറ്റസ് ഉണ്ടാകില്ല.
Read also: വാക്‌സിൻ എടുക്കാത്തവരെ പൊതുസ്‌ഥലങ്ങളിൽ പ്രവേശിപ്പിക്കില്ല; കടുപ്പിച്ച് തമിഴ്‌നാട്






































