വാക്‌സിൻ എടുക്കാത്തവരെ പൊതുസ്‌ഥലങ്ങളിൽ പ്രവേശിപ്പിക്കില്ല; കടുപ്പിച്ച് തമിഴ്‌നാട്‌

By News Desk, Malabar News
covid in tamilnadu
Ajwa Travels

ചെന്നൈ: രാജ്യത്ത് ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്‌. സംസ്‌ഥാനത്തെ മിക്ക ജില്ലകളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരികയാണ്. വാക്‌സിൻ എടുക്കാത്തവരെ അടുത്ത ആഴ്‌ച മുതൽ മധുരയിലെ മാളുകളിലും ഷോപ്പിംഗ് കോംപ്‌ളക്‌സുകളിലും മറ്റ് പൊതു സ്‌ഥലങ്ങളിലും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

“ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കാൻ ഒരാഴ്‌ചത്തെ സമയം ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. വാക്‌സിൻ എടുക്കാത്തവരെ ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, മറ്റ് വാണിജ്യ സ്‌ഥാപനങ്ങൾ തുടങ്ങിയ പൊതു സ്‌ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ല” മധുര കളക്‌ടർ അനീഷ് ശേഖർ പറഞ്ഞു.

അതേസമയം, സിംഗപ്പൂരിൽ നിന്നും യുകെയിൽ നിന്നും തമിഴ്‌നാട്ടിൽ എത്തിയ ഒരു കുട്ടി ഉൾപ്പടെ മൂന്ന് അന്താരാഷ്‌ട്ര വിമാന യാത്രക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്‌ഥാനത്ത് 711 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്യപ്പെട്ടു.

Also Read: പഞ്ചാബിൽ കർഷകർ വാഹനം തടഞ്ഞതായി കങ്കണ; അറിയില്ലെന്ന് ടിക്കായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE