ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,603 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 415 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡിനെ തുടർന്ന് മരിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിലും രാജ്യത്തെ രോഗമുക്‌തരുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്.
8,190 പേരാണ് രാജ്യത്ത് രോഗമുക്‌തി നേടിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളിൽ 3,40,53,856 ആളുകൾ ഇതുവരെ രോഗമുക്‌തി നേടിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 98.35 ശതമാനമായി തുടരുകയാണ്.
രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 99,974 ആണ്. 0.29 ശതമാനമാനം ആളുകളാണ് നിലവിൽ രോഗബാധിതരായി കഴിയുന്നത്. കഴിഞ്ഞ 2020 മാർച്ച് മുതലുള്ള കണക്കുകൾ ഏറ്റവും കുറഞ്ഞതാണിത്. കൂടാതെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 0.69 ശതമാനമായും തുടരുകയാണ്.
Read also: വാക്‌സിൻ എടുക്കാത്തവരെ പൊതുസ്‌ഥലങ്ങളിൽ പ്രവേശിപ്പിക്കില്ല; കടുപ്പിച്ച് തമിഴ്‌നാട്







































