മലപ്പുറം: വര്‍ഗീയ ധ്രുവീകരണത്തെ ചെറുക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്ന് എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി വിപിഎം ഇസ്ഹാഖ് ആവശ്യപ്പെട്ടു. മലപ്പുറം ഗ്രൈസ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്‌വൈഎസ്‍ ഗൈഡ് കോണ്‍ഫറന്‍സ് ഉൽഘാടനം ചെയ്യുകയായിരുന്നു ഇദ്ദേഹം.
കേരളം മത സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും പൈതൃക ഭൂമിയാണ്. ഇത് തകര്‍ക്കാന്‍ ഒറ്റപ്പെട്ട ചില സംഘങ്ങള്‍ ശ്രമിക്കുന്നു. ഇത്തരം സംഘങ്ങളെ തുറന്നു കാണിക്കാനും ഒറ്റപ്പെടുത്താനും നാം തയ്യാറാകണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ജില്ലയില്‍ പുതുതായി നിലവില്‍ വരുന്ന ഇരുന്നൂറ് എസ്‌വൈഎസ്‍ ഗ്രാമങ്ങളിലേക്കുള്ള ഗൈഡുമാരുടെ സംഗമത്തില്‍ ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ മുഈനുദ്ദീന്‍ സഖാഫി ആമുഖ പ്രഭാഷണം നിർവഹിച്ചു. സെക്രട്ടറി സികെ ശക്കീര്‍ പദ്ധതി അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ പിപി മുജീബ് റഹ്‌മാൻ, ടി സിദ്ദീഖ് സഖാഫി, പി യൂസുഫ് സഅദി, ടീം ഒലീവ് ജില്ലാ ചീഫ് കെ സൈനുദ്ദീന്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.
Most Read: രാജസ്‌ഥാനിൽ 9 പേർക്ക് ഒമൈക്രോൺ; രാജ്യത്തെ ആകെ കേസുകൾ 21








































