മലപ്പുറം: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മലപ്പുറത്തെയും മൂവാറ്റുപുഴയിലെയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് പരിശോധന നടന്നത്.
മൂവാറ്റുപുഴയിൽ ഇഡി ഉദ്യോഗസ്ഥരെ അഞ്ഞൂറോളം എസ്ഡിപിഐ പ്രവർത്തകർ ചേർന്ന് തടഞ്ഞു വെച്ചു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം തമർ അഷ്റഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിൽ രാവിലെയെത്തിയാണ് ഒരു സംഘം ഇഡി ഉദ്യോഗസ്ഥർ, പരിശോധന നടത്തിയത്. ഈ സമയത്ത് വീട്ടിൽ അഷ്റഫ് ഉണ്ടായിരുന്നില്ല.
പരിശോധനയ്ക്ക് കാരണം എന്താണാണെന്ന് ഇഡി സംഘം വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ഏജൻസിയുടെ പരിശോധനയ്ക്ക് എതിരെ സ്ഥലത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു. മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് പ്രദേശിക നേതാവിന്റെ വീട്ടിലാണ് പരിശോധന നടന്നത്. പെരുമ്പടപ്പ് വെസ്റ്റ് പ്രസിഡണ്ട് റസാഖിന്റെ വീട്ടിൽ രാവിലെയെത്തിയ അന്വേഷണ സംഘം പരിശോധന പൂർത്തിയാക്കി.
ഇഡി പരിശോധനയ്ക്ക് എതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വീടിന് മുന്നിൽ പ്രതിഷേധിച്ചു. മൂവാറ്റുപുഴ ടൗണിലേക്ക് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ മാർച്ച് നടത്തി. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് കടുത്ത പോലീസ് വലയത്തിലാണ് പരിശോധന കഴിഞ്ഞു ഇഡി ഉദ്യോഗസ്ഥർ മടങ്ങിയത്.
കണ്ണൂർ പെരിങ്ങത്തൂരിലും എസ്ഡിപിഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. പെരിങ്ങത്തൂർ സ്വദേശി ഷഫീഖിന്റെ വീട്ടിലാണ് മുംബൈയിൽ നിന്നെത്തിയ ഇഡി സംഘം രാവിലെ റെയ്ഡ് നടത്തിയത്. ഇവിടെയും എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധിച്ചു.
Entertainment News: സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’; പുതിയ ലിറിക്കല്‍ വീഡിയോ പുറത്ത്








































