തമിഴകത്തിന്റെ സൂപ്പർ സ്‌റ്റാർ രജനികാന്തിന്റെ 71ആം പിറന്നാൾ ദിനത്തിൽ താരത്തെ ആശംസകൾകൊണ്ട് മൂടുകയാണ് ആരാധകരും സുഹൃത്തുക്കളും. എന്നാൽ സ്‌റ്റൈൽ മന്നന് വ്യത്യസ്‌തമായ ഒരു പിറന്നാൾ സമ്മാനം നൽകി സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്.
രജനികാന്തിന്റെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്‌തുകൊണ്ടാണ് ഹർഭജൻ സിംഗ് പിറന്നാൾ ആശംസകൾ നേർന്നത്. ‘എന്റെ നെഞ്ചിൽ സൂപ്പർ സ്‌റ്റാർ. നിങ്ങൾ തന്നെയാണ് 80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ’, ഹർഭജൻ ചിത്രത്തിനൊപ്പം കുറിച്ചു.
“என் மாருமேல சூப்பர் ஸ்டார்”
80’s பில்லாவும் நீங்கள் தான்
90’s பாட்ஷாவும் நீங்கள் தான்
2k அண்ணாத்த நீங்கள் தான். சினிமா பேட்டையோட ஒரே சூப்பர் ஸ்டார் தலைவா @rajinikanth அவர்களுக்கு இனிய பிறந்தநாள் வாழ்த்துகள் #HBDSuperstarRajinikanth #SuperstarRajinikanth #ரஜினிகாந்த் pic.twitter.com/Tstolu51RB— Harbhajan Turbanator (@harbhajan_singh) December 12, 2021
ഹർഭജന്റെ ട്വീറ്റിന് താഴെ കമന്റുകളുമായി നിറയുകയാണ് രജനി ആരാധകർ. ക്രിക്കറ്റ് മൈതാനത്ത് മിന്നും പ്രകടനം കാഴ്‌ചവെക്കുന്ന ഹർഭജൻ ‘തലൈവർ ഫാൻ’ ആണോ എന്നാണ് പലരും ചോദിക്കുന്നത്. ആരാധകനാണെന്ന് തെളിയിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണമെന്ന് മറ്റൊരു കൂട്ടരും ചോദിക്കുന്നു. ഏതായാലും ചിത്രം ഇതിനോടകം സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. നിരവിധി പേരാണ് ചിത്രം റീട്വീറ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്‌തത്.
Most Read: ‘ഞാൻ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല; ഇത് ഹിന്ദുക്കളുടെ രാജ്യം’- രാഹുൽ ഗാന്ധി