അകാലനര അകറ്റാൻ ഇതാ ചില ടിപ്‌സുകൾ

By Desk Reporter, Malabar News
premature-greying of hair
Ajwa Travels

അകാല നര ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരക്കുന്നത് ചിലര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അകാലനര പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം.

grey hair_preventions

അകാലനരയെ മറികടക്കാൻ പല മാർഗങ്ങളും പരീക്ഷിച്ചു നോക്കിയവർ ആയിരിക്കും ഏറെ പേരും. എന്നാൽ പ്രകൃതിദത്തമായ ചില വഴികളിലൂടെ അകാലനരയെ അകറ്റാന്‍ കഴിയും.

ഉലുവയും നാരങ്ങാനീരും

പതിവായി ഉലുവ തലമുടിയില്‍ തേക്കുന്നത് അകാലനരയെ ഒരു പരിധിവരെ ചെറുക്കും. അതുപോലെ തന്നെ ചെറുനാരങ്ങയിലെ ബ്ളീച്ചിങ് ഘടകങ്ങള്‍ തലമുടിയുടെ നിറം മാറാന്‍ സഹായിക്കും.

ഇതിനായി ആദ്യം ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിക്കുക. ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇനി ഇതിലേക്ക് കറ്റാര്‍വാഴയുടെ ജെല്ല് കൂടി ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ തേക്കാം. ആഴ്‌ചയില്‍ മൂന്ന് തവണവരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് അകാലനര അകറ്റാന്‍ സഹായിക്കും.

കാപ്പിപ്പൊടി

അകാലനര അകറ്റാന്‍ സഹായിക്കുന്ന മറ്റൊന്നാണ് കാപ്പിപ്പൊടി.

ഇതിനായി വെള്ളത്തില്‍ കാപ്പിപ്പൊടി ചേര്‍ത്ത് പേസ്‌റ്റ് രൂപത്തിലാക്കുക. ഇനി ഇത് തലമുടിയില്‍ തേച്ചുപിടിപ്പിച്ചശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കാത്തിരിക്കുക. ഇതിനുശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകാം. പതിവായി ഇങ്ങനെ ചെയ്യാവുന്നതാണ്.

മൈലാഞ്ചിയില, തേയില, നെല്ലിക്ക

ഒരു പിടി മൈലാഞ്ചിയില, ഒരു ടീസ്‌പൂണ്‍ തേയില, ഒരു ടീസ്‌പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി ഈ വെള്ളം ഉപയോ​ഗിച്ച് തലകഴുകുക. ആഴ്‌ചയിൽ മൂന്ന് തവണവരെ ഇങ്ങനെ ചെയ്യാം.

ബദാം ഓയിലും ആവണക്കെണ്ണയും

അകാലനര അകറ്റാൻ ബദാം ഓയിലും ആവണക്കെണ്ണയും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയിൽ തേക്കുന്നത് നല്ലതാണ്. ഇത് തലമുടി നല്ല കരുത്തോടെ വളരാനും സഹായിക്കും.

Most Read: ‘ഒണക്കമുന്തിരി…’; ഹൃദയത്തിലെ മൂന്നാമത്തെ ഗാനമെത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE