‘ഒണക്കമുന്തിരി…’; ഹൃദയത്തിലെ മൂന്നാമത്തെ ഗാനമെത്തി

By News Bureau, Malabar News
hridayam-song
Ajwa Travels

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം ‘ഹൃദയ’ത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. ‘ഒണക്കമുന്തിരി മടുക്കുവോളം’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിക്കുന്നത്. ആകെ 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്.

ദിവ്യ വിനീത് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഹെഷാം അബ്‌ദുള്‍ വഹാബാണ്. വിനീത് ശ്രീനിവാസന്റേതാണ് വരികള്‍. പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനുമാണ് ഗാനരംഗങ്ങളിലുള്ളത്. ചുരുങ്ങിയ സമയംകൊണ്ട് 2 ലക്ഷത്തിനടുത്ത് ആളുകളാണ് യൂട്യൂബിൽ ഗാനം ആസ്വദിച്ചത്.

നേരത്തെ പുറത്തുവിട്ട രണ്ട് ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. പ്രണവിനും കല്യാണിക്കും പുറമെ ദർശന രാജേന്ദ്രനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. അതേസമയം പ്രണവിന്റെ മൂന്നാമത്തെ ചിത്രമാണ് ‘ഹൃദയം’.

വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈൻമെൻസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്‌മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിശ്വജിത്ത് ഒടുക്കത്തിലാണ്.

Most Read: ഫ്ളോറൽ ലെഹങ്കയിൽ സാറ അലി ഖാന്‍; ചിത്രങ്ങള്‍ കാണാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE