തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും ടെക്നോ പാർക്കിനു സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ മികച്ച മുന്നേറ്റം. 2020-21 സാമ്പത്തിക വർഷം 8,501 കോടി രൂപ കയറ്റുമതി വരുമാനമാണു ടെക്നോ പാർക്ക് നേടിയത്. 2019-20 വർഷത്തിൽ 7890 കോടി രൂപയായിരുന്നു ആകെ വരുമാനമായി ലഭിച്ചിരുന്നത്.
ഇതിൽ നിന്നും 7.7 ശതമാനത്തോളം വർധിച്ചു. ലഭ്യമായ ഐടി സ്പേസ് 10 ദശലക്ഷം ചതുരശ്ര അടിക്കു മുകളിലെത്തി. നിലവിൽ 460 കമ്പനികളും 63,000 ജീവനക്കാരുമാണ് ടെക്‌നോപാർക്കിൽ ഉള്ളത്.
കോവിഡ് വ്യാപനം സൃഷ്‌ടിച്ച പ്രതികൂല സാഹചര്യങ്ങളിലും മുന്നേറാനുള്ള ഐടി കമ്പനികളുടെ കരുത്താണ് കയറ്റുമതിയിലെ വളർച്ച സൂചിപ്പിക്കുന്നതെന്ന് കേരള ഐടി പാർക്‌സ് സിഇഒ ജോൺ എം തോമസ് പറഞ്ഞു.
മികച്ച സാമ്പത്തിക സുസ്‌ഥിരതക്കുള്ള അംഗീകാരമായി ഈ വർഷം ക്രിസിൽ ടെക്നോ പാർക്കിന്റെ ക്രെഡിറ്റ് റേറ്റിങ് എ പ്ളാസ്, സ്‌റ്റേബിൾ ആക്കി ഉയർത്തിയിരുന്നു.
Read Also: വിജയ് ഹസാരെ ട്രോഫി; കേരളത്തിന് ജയം, ക്വാർട്ടർ പ്രതീക്ഷ








































