തൊട്ടിൽപ്പാലം: പക്രംതളം ചുരംറോഡിന് സമീപം കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ ദിവസം രാവിലെയാണ് ചുരംറോഡിൽ നിന്നും താഴ്ഭാഗത്തുള്ള വനത്തിനുള്ളിൽ നാട്ടുകാർ ആനക്കൂട്ടത്തെ കണ്ടത്. കാട്ടാനകൾ ചുരംറോഡിന് സമീപം തമ്പടിച്ചിരിക്കുന്നതിനാൽ ഇതുവഴിയുള്ള രാത്രിയാത്ര ഭീഷണിയിലാണ്.
അഞ്ച് ആനകളാണ് ഇവിടെ ദിവസങ്ങളായി തമ്പടിച്ച് കഴിയുന്നത്. അഞ്ച് ദിവസം മുൻപ് പക്രംതളത്തിന് സമീപത്തെ ചൂരണിയിൽ എത്തി കൃഷി നശിപ്പിച്ച അതേ കാട്ടാനക്കൂട്ടം തന്നെയാണ് ചുരംറോഡിലെ വനപ്രദേശത്ത് എത്തിയതെന്നാണ് നിഗമനം. ചൂരണി ഭാഗത്ത് നിന്നും തുരത്തിവിട്ട ശേഷമാകാം കാട്ടാനക്കൂട്ടം ഇവിടേക്ക് എത്തിയതെന്നാണ് സൂചന.
ഇവയെ തുരത്തി തിരികെ കാട്ടിലേക്ക് വിടാൻ വനംവകുപ്പും നാട്ടുകാരും കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി നിരന്തരശ്രമം നടത്തിയിരുന്നു.പകൽ നേരങ്ങളിൽ പോലും ഇവ കാടിറങ്ങി ജനവാസ മേഖലയിൽ എത്താനുള്ള സാധ്യതയും മലയോരവാസികൾ മുന്നിൽ കാണുന്നുണ്ട്. അതിനാൽ മലയോരമേഖലയിലെ കുടുംബങ്ങൾ ആശങ്കയിലാണ്.
Also Read: വിസ്മയ കേസ്; വിചാരണ അടുത്ത മാസം ആരംഭിക്കും




































