കാസർഗോഡ്: കേന്ദ്ര സർവകലാശാല അഞ്ചാമത് ബിരുദദാന ചടങ്ങിനെത്തുന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനത്തിന്റെ ഭാഗമായി കരയിലും ആകാശത്തും സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. ഇന്നലെ ഉച്ചയോടെ വ്യോമപാത നിരീക്ഷണത്തിന്റെ ഭാഗമായി ഹെലികോപ്റ്റർ ക്യാമ്പസിലെ ഹെലിപ്പാഡിൽ എത്തി.
കാസർഗോഡ് നിന്നുള്ള ഡോഗ് സ്‌ക്വാഡ് സംഘവും ഹെലിപ്പാഡിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. പോലീസ് സംഘം, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു. കൂടാതെ, സർവകലാശാല അതിഥിമന്ദിരത്തിൽ ഉന്നതതല യോഗവും ചേർന്നു. ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന വിദ്യാർഥികളും അധ്യാപകരും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ യോഗത്തിൽ തീരുമാനിച്ചു.
Most Read: ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങൾ; ആസൂത്രിതമെന്ന് ജില്ലാ പോലീസ് മേധാവി







































