പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകൾ. മണ്ഡല- മകരവിളക്ക് ഉൽസവ നെയ്യഭിഷേകത്തിന് അനുമതി ലഭിച്ചു. ഭക്‌തർക്ക് നേരിട്ട് രാവിലെ 7 മുതൽ വൈകിട്ട് 12 വരെയാണ് നെയ്യഭിഷേകത്തിന് അനുമതി. പ്രതിദിന ഭക്‌തരുടെ എണ്ണം 66,000 ആയി ഉയർത്താനും തീരുമാനമുണ്ട്. തീർഥാടനത്തിനായി കാനന പാത വഴിയുള്ള യാത്രയും അനുവദിക്കും.
പമ്പാ സ്‌നാനം, നീലിമല കയറ്റം തുടങ്ങിയവാ അനുവദിച്ചിട്ടും നെയ്യഭിഷേകത്തിന് ഇന്നാണ് അനുമതി നൽകിയത്. ഭക്‌തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലിൽ അഭിഷേകം ചെയ്‌തു നൽകാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു മണ്ഡല- മകരവിളക്ക് ഉൽസവം നെയ്യഭിഷേകത്തിന് അനുമതി നൽകിയത്.
അതേസമയം പമ്പയിൽ നിന്ന് സന്നിധാനത്തേക്കുമുള്ള ട്രാക്‌ടറുകളിലെ ചരക്കു നീക്കത്തിന് നിയന്ത്രണം കർശനമാക്കി. രാത്രിയും പകലും 12 മുതൽ 3 മണി വരെയാണ് അനുമതി. നിയന്ത്രണം സന്നിധാനത്തേക്കുള്ള ശർക്കര ഉൾപ്പടെയുള്ളവയുടെ നീക്കത്തെ ബാധിച്ചിട്ടുണ്ട്.
Malabar News: വടകര താലൂക്ക് ഓഫിസിൽ വീണ്ടും തീ; താൽക്കാലിക ഓഫിസ് നാളെ മുതൽ







































