വടകര താലൂക്ക് ഓഫിസിൽ വീണ്ടും തീ; താൽക്കാലിക ഓഫിസ് നാളെ മുതൽ

By Web Desk, Malabar News
Fire at SBI ATM counter in Kalpetta
Representational Image
Ajwa Travels

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിൽ വീണ്ടും തീ ഉയർന്നു. കഴിഞ്ഞ ദിവസം കത്തിയമർന്ന റിക്കാർഡ് റൂമിൽ നിന്ന് ആറരയോടെ തീയും പുകയും ഉയരുകയായിരുന്നു. അടുത്തുണ്ടായിരുന്ന പോലീസുകാരാണ് ഇത് കണ്ടത്. തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി അണച്ചു.

അന്ന് കെടുത്തിയ മരക്കഷ്‌ണങ്ങളിൽ നിന്ന് തീ പിടിച്ചതാണെന്നാണ് കരുതുന്നത്. അതേസമയം നാളെ മുതൽ താലൂക്ക് ഓഫിസ് പ്രവർത്തിക്കുമെന്നും സബ് ട്രഷറിയിലാണ് താൽക്കാലിക സംവിധാനം ഒരുക്കുന്നതെന്നും അധികൃതർ അറിയിച്ചു. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ ഓഫിസ് പ്രവർത്തിക്കും.

താലൂക്ക് ഓഫിസിൽ തീപിടിച്ചതിനെ തുടർന്നാണ് താൽക്കാലിക ഓഫിസ് തുറന്നത്. അതിനിടെ തീപ്പിടിത്ത കേസിൽ ആന്ധ്ര സ്വദേശി സതീഷ് നാരായണന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. താലൂക്ക് ഓഫിസ് കെട്ടിടത്തിൽ രാത്രി കിടക്കാൻ എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചെന്നാണ് സതീഷ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

Read Also: കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് ജെപി നഡ്ഡ; കേന്ദ്രം റിപ്പോർട് തേടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE