കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് ജെപി നഡ്ഡ; കേന്ദ്രം റിപ്പോർട് തേടും

By Web Desk, Malabar News
jp nadda
ജെപി നഡ്ഡ
Ajwa Travels

ഡെൽഹി: പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. ആലപ്പുഴ കൊലപാതകങ്ങളില്‍ കേരള സർക്കാരിനോട് കേന്ദ്രം റിപ്പോര്‍ട് തേടും. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന വീഴ്‌ചയെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

ഒന്നര മാസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍. പാലക്കാട് സംഭവത്തിന് ശേഷം ജാഗ്രതാ നിര്‍ദ്ദേശമുണ്ടായിട്ടും കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചു. സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നുമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശഖര്‍ വിമര്‍ശിച്ചത്.

പോലീസിന് വീഴ്‌ചയെന്ന വ്യാപക വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്രം ഇതേക്കുറിച്ച് റിപ്പോര്‍ട് തേടുന്നത്. പ്രാഥമിക റിപ്പോര്‍ട് ഉടന്‍ ഗവര്‍ണറോട് ആവശ്യപ്പെടുമെന്നാണ് വിവരം. കൊലപാതകങ്ങളിൽ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടോ എന്നും കേന്ദ്രം പരിശോധിക്കും.

Malabar News: മലപ്പുറത്ത് ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവറും മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE