മലപ്പുറത്ത് ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവറും മരിച്ചു

By Trainee Reporter, Malabar News
Accident-in malappuram
Representational Image
Ajwa Travels

മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും മരിച്ചു. അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൽക്ഷണം മരിച്ചിരുന്നു. ഇതോടെ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്‌മാൻ (36), ഭാര്യ സുലൈഖ (33), ഓട്ടോ ഡ്രൈവർ ഹസൻ കുട്ടി (50) എന്നിവരാണ് മരിച്ചത്.

ഉസ്‌മാന്റെയും സഹോദരിയുടേയുമടക്കം മൂന്നു കുട്ടികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് കുടുംബം അപകടത്തിൽപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലാണുള്ളത്.

Most Read: ബാങ്ക് ക്രമക്കേട്; സിപിഎം ജില്ലാ കമ്മിറ്റിയുടെ നടപടിയിൽ ഒരു വിഭാഗത്തിന് അമർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE