പാലക്കാട്: വലിയങ്ങാടിയിലെ ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ടത്. അഞ്ച് യൂണിറ്റ് അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു.
സംഭവത്തിൽ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തമുണ്ടായ സമയത്ത് സ്ഥാപനത്തില്‍ തൊഴിലാളികൾ ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.
National News: ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 400 കോടിയുടെ ഹെറോയിൻ






































