ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 400 കോടിയുടെ ഹെറോയിൻ

By Staff Reporter, Malabar News
mudra-port-gujarat
Representational Image

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട. പാകിസ്‌ഥാനിൽ നിന്നുള്ള ബോട്ടിൽ നിന്ന് 400 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. ഇന്ത്യൻ കോസ്‌റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലാണ് 77 കിലോ ഗ്രാം വരുന്ന ഹെറോയിൻ കണ്ടെത്തിയത്. സംഭവത്തിൽ ആറ് പേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതേസമയം പാകിസ്‌ഥാനിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന ‘അൽ ഹുസൈൻ’ ബോട്ടിലാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് റിപ്പോർട്. നേരത്തെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിൽ നിന്ന് 3000 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തിരുന്നു. ടാൽകം പൗഡറാണെന്ന വ്യാജേനയാണ് ഇവ രണ്ട് കണ്ടെയ്‌നറുകളിലായി അന്ന് എത്തിച്ചിരുന്നത്.

ഒരു കണ്ടെയ്‌നറിൽ നിന്ന് 2000 കിലോ ഹെറോയിനും മറ്റൊന്നിൽ നിന്ന് 1000 കിലോ ഹെറോയിനുമാണ് കണ്ടെടുത്തത്. മുന്ദ്ര തുറമുഖം വഴിയുള്ള ലഹരിമരുന്ന് കടത്തിൽ അഫ്‌ഗാൻ പൗരൻമാർക്ക് പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഗുജറാത്തിൽ വൻ തോതിൽ ലഹരി മരുന്ന് വേട്ട നടന്നത്.

Read Also: കല്ലാർ ഡാം വൃഷ്‌ടി പ്രദേശത്ത് കെട്ടിട നിർമാണം; കെഎസ്ഇബിക്ക് എതിരെ നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE