ആലപ്പുഴയിലെ സർവകക്ഷി യോഗം നാളെ; ബിജെപി പങ്കെടുക്കും

By Desk Reporter, Malabar News
alappuzha-murders
രഞ്‌ജിത്‌ ശ്രീനിവാസന്‍, കെഎസ് ഷാൻ
Ajwa Travels

ആലപ്പുഴ: ആലപ്പുഴയിൽ എസ്‌ഡിപിഐ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട പശ്‌ചാത്തലത്തിൽ സമാധാനം പുനസ്‌ഥാപിക്കാനായി ജില്ലാ കളക്‌ടർ വിളിച്ച് ചേർത്ത സർവകക്ഷി യോഗം നാളെ നടക്കും. നാളെ നടക്കുന്ന യോഗത്തിൽ ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.

കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്‌ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് യോഗം ബിജെപി ബഹിഷ്‌കരിച്ച പശ്‌ചാത്തലത്തിൽ ഇന്ന് വൈകിട്ട് നടക്കേണ്ടിയിരുന്ന യോഗം നാളത്തേക്ക് മാറ്റുകയായിരുന്നു. രഞ്‌ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും പോസ്‌റ്റുമോർട്ടം നടപടികൾ ഇന്നത്തേക്ക് മനപ്പൂർവ്വം മാറ്റിയെന്നുമാണ് ബിജെപി ആരോപണം.

ജില്ലാ ഭരണകൂടം ഒരു ചടങ്ങായി മാത്രമാണ് സർവകക്ഷി യോഗം വിളിക്കുന്നതെന്നും സമാധാനം പുനസ്‌ഥാപിക്കാൻ ജില്ലാ ഭരണകൂടത്തിന് ആത്‌മാർഥതയില്ലെന്നും ബിജെപി നേതാവ് കെ സോമൻ ആരോപിച്ചിരുന്നു.

Malabar News: കടുവ ഉൾവനത്തിൽ; പിടികൂടാനുള്ള ശ്രമം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE