ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്‌ഥാനിലെ ജയ്‌സാൽമീറിന് സമീപം തകർന്നുവീണു. വെള്ളിയാഴ്‌ച രാത്രി എട്ടരയോടെയാണ് അപകടം.
അപകടത്തിൽ പൈലറ്റ് മരിച്ചതായാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
സാം പോലീസ് സ്‌റ്റേഷന്റെ കീഴിലുള്ള ഡെസേർട്ട് നാഷണൽ പാർക്ക് ഏരിയയിലാണ് വിമാനം തകർന്നതെന്ന് ജയ്‌സാൽമീർ എസ്‌പി അജയ് സിങ്ങിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട് ചെയ്‌തു.
Most Read: ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയിരുന്നു; യുപി സർക്കാരിന്റെ വാദം തെറ്റെന്ന് വെളിപ്പെടുത്തൽ







































