കൊച്ചി: എറണാകുളം കാലടിയിൽ രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു. മരോട്ടിച്ചോട് സ്വദേശികളായ സേവ്യർ, ക്രിസ്‌റ്റ്യൻ ബേബി എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണ് എന്നാണ് സിപിഐയുടെ ആരോപണം.
സിപിഎം വിട്ട് പ്രവ൪ത്തക൪ സിപിഐയിലേക്ക് എത്തിയതിനെ തുടർന്ന് ത൪ക്കമുണ്ടായിരുന്ന പ്രദേശത്താണ് ആക്രമണം ഉണ്ടായത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടു൦ പരിസരത്തെ വാഹനങ്ങളും സ൦ഘ൪ഷത്തിൽ തക൪ത്തു. ഇരുവിഭാഗവും ക്രിമിനൽ കേസിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
Most Read: ഒമൈക്രോൺ; കേരളമടക്കം 10 സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്രസംഘം







































